"ശണ്‍ഠക്കാരിയായ കൊറ്റിയെ പിടി കൂടാനെത്തിയ പ്രാപ്പിടിയന് വേദന നിറഞ്ഞ ഒരു ജീവിതം മാത്രമേ കാംക്ഷിക്കാനാകൂ..." അപ്പോഴും മഴ പെയ്യാന്‍ തുടങ്ങിയിരുന്നില്ല. ആകാശങ്ങളുടെ ഉയരങ്ങളില്‍ ചന്ദ്രന്‍ പ്രകാശം പൊഴിച്ചു
നിന്നു. അന്തരീക്ഷം പ്രസന്നമായിരുന്നു. കുന്നിന്‍ പുറത്തിന് താഴെ
ചെങ്കുത്തായ താഴ് വാരത്തിലെ സെമിത്തേരിയിലെ സെയ്ന്റ് ആല്മോസിന്റെ ചിതയില്‍
നിന്നൂര്‍ന്നു വീഴുന്ന വെളിച്ചത്തിന്റെ ദീപ്തി നിങ്ങള്‍ക്ക് കാണുവാന്‍
കഴിയുമായിരുന്നു.
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ "പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം" വായിക്കുന്നു.
‘പോര്‍ക്കലി’ (നോവല്‍) - ഏ.പി. കളയ്ക്കാട്
ഏ.പി. കളയ്ക്കാടിന്റെ ‘പോര്‍ക്കലി’ (നോവല്‍) 1990 ല്‍ പ്രസിദ്ധീകരിച്ചു.
പ്രക്ഷോഭങ്ങളും ഒളിജീവിതവും നിറഞ്ഞു നിന്ന മധ്യതിരുവിതാംകൂറിന്റെ ചിത്രം
വരച്ചു കാട്ടുന്നു ഇതിലൂടെ നോവലിസ്റ്റ്. ഒരു കാലഘട്ടത്തിന്റെ ചരിത്രം
വിവരിക്കുന്ന, കേരളത്തിന്റെ സ്വഭാവത്തെ ചിത്രീകരിക്കുന്ന നോവല്‍. ഒരു
നാടിന്റെ ചരിത്രം തിരുത്തിക്കുറിച്ച ഒരു കര്‍ഷകകലാപത്തിന്റെ കഥ....
ഗ്രാമത്തിന്റെ രക്ഷകയായ പോര്‍ക്കലി ഭഗവതിയുടെ സ്വയം കുരുതിയില്‍ നിന്നു
തുടങ്ങുന്ന നോവല്‍, നാടിന്റെ സമാധാനാന്തരീക്ഷം കലുഷിതമാവുന്നതിലൂടെ
മുന്നേറുന്നു.........
കുഞ്ഞനമ്മാവനും അച്ചുതന്‍
നായരും ............. ഭഗവതി സ്വന്തം തലവെട്ടി കുരുതി നടത്തി... ഇനി വേറെ
കുരുതി വേണ്ട. എന്നിട്ടും ശൂരനാട്ടു പിന്നേയും കുരുതി നടന്നു. സാക്ഷാല്‍
മനുഷ്യക്കുരുതി.