2012 ഒക്‌ടോബർ 9, ചൊവ്വാഴ്ച

പാചകവാതകത്തിന് പകരം വിറകുപയോഗിക്കണമെന്ന് പ്രധാനമന്ത്രി




ഇത്രവേഗം താങ്കൾ ഇന്ത്യയെ നാല്പതു വർഷം പിന്നിലേക്ക് നയിക്കുമെന്ന് അറിഞ്ഞിരുന്നില്ല സാർ. ഇതിനാണോ സാ പുരോഗമനം പുരോഗമനമെന്ന് പറയുന്നത്. താങ്കളെ പോലെ എക്കണോമിക്സ് പഠിക്കാത്തതു കൊണ്ട് മനസ്സിലാവുന്നുമില്ല. പ്രകടനപത്രിയിലെങ്കിലും കൊടുക്കേണ്ടതായിരുന്നു സർ. സാരമില്ല, വന്നത് വന്നു. അടുത്ത പ്രകടനപത്രികയിമറക്കരുതേ.. ഇന്നു പത്തു തൈ വെക്കണേന്ന് അമ്മെ വിളിച്ചു പറഞ്ഞു. നേരത്തെ വെച്ചിരുന്നെങ്കി ഈ കാലത്ത് വിറകിനു വെട്ടാമായിരുന്നു. പക്ഷേ അന്നറിഞ്ഞില്ലല്ലോ സാ താങ്ക അധികാരത്തി വരുമെന്ന്. അല്ലെങ്കിലും അപകടങ്ങ പറഞ്ഞിട്ടല്ലല്ലോ വരുന്നത്, അല്ലെ സാർ ??

2012 ഒക്‌ടോബർ 7, ഞായറാഴ്‌ച

ഭരണാധികാരികളുടെ ധാര്‍ഷ്ട്യത്തിന്റെ പത്തിക്കുള്ള അടിയാവണം ഈ സമരം...!!!

സംസ്ഥാനത്തെ പാചകവാതക റീഫില്ലിങ് കേന്ദ്രങ്ങളിലേക്കും വിതരണ കേന്ദ്രങ്ങളിലേക്കും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഓഫീസുകളിലേക്കും സിപിഐ എം നേതൃത്വത്തില്‍ 10-10-2010 ബുധനാഴ്ച ബഹുജനങ്ങള്‍ മാര്‍ച്ച് ചെയ്യും. സബ്സിഡി സിലിണ്ടര്‍ വര്‍ഷം ആറെണ്ണമായി വെട്ടിക്കുറച്ചതിലും പാചകവാതക വിലവര്‍ധിപ്പിച്ചതിലും സിലിണ്ടര്‍ നല്‍കാതെ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതിലും പ്രതിഷേധിച്ചാണ് മാര്‍ച്ചെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ -

ജനങ്ങളുടെ പ്രശ്നങ്ങള്‍ തങ്ങളുടെ പ്രശ്നങ്ങളേയല്ലെന്ന് കരുതുന്ന കേന്ദ്രവും, പാചകവാതകത്തിന് വില കൂട്ടിയപ്പോള്‍ ഇന്‍ഡക്ഷന്‍ കുക്കറിലൂടെ തങ്ങളുടെ കുടുംബ ബജറ്റിനെ പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ച വീട്ടമ്മമാര്‍ക്ക് ഇരുട്ടടിയായി വില കൂട്ടണമെന്നുപദേശിക്കുന്ന സംസ്ഥാന സര്‍ക്കാരുമുള്ളപ്പോള്‍ , ജനങ്ങളുടെ പ്രതിഷേധങ്ങള്‍ ബധിരകര്‍ണ്ണങ്ങളിലാവാതെ ഒരു പരിഹാരം ഈ സമരത്തിലൂടെ ഉണ്ടാവണം. ഭരണാധികാരികളുടെ ധാര്‍ഷ്ട്യത്തിന്റെ പത്തിക്കുള്ള അടിയാവണം ഈ സമരം...!!!

2012 സെപ്റ്റംബർ 13, വ്യാഴാഴ്‌ച

സൂര്യനായ് തഴുകി ഉറക്കുമുണര്‍ത്തുമെന്‍ 
അഛനെയാണെനിക്കിഷ്ടം
ഞാനൊന്ന് കരയുമ്പോള്‍ 
അറിയാതെ ഉരുകുമെന്‍
അഛനെയാണെനിക്കിഷ്ടം..
“ആദരാഞ്ജലികള്‍ “
എന്റെ അച്ഛന്‍ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 8 വര്‍ഷം. 

എന്നും ഓര്‍മ്മകളില്‍ നിറസാന്നിധ്യമായി .........!!!!

2012 ജൂലൈ 27, വെള്ളിയാഴ്‌ച

ഞാന്‍ വായിച്ച പുസ്തകങ്ങളിലൂടെ



"ശണ്‍ഠക്കാരിയായ കൊറ്റിയെ പിടി കൂടാനെത്തിയ പ്രാപ്പിടിയന് വേദന നിറഞ്ഞ ഒരു ജീവിതം മാത്രമേ കാംക്ഷിക്കാനാകൂ..."
അപ്പോഴും മഴ പെയ്യാന്‍ തുടങ്ങിയിരുന്നില്ല. ആകാശങ്ങളുടെ ഉയരങ്ങളില്‍ ചന്ദ്രന്‍ പ്രകാശം പൊഴിച്ചു
നിന്നു. അന്തരീക്ഷം പ്രസന്നമായിരുന്നു. കുന്നിന്‍ പുറത്തിന് താഴെ ചെങ്കുത്തായ താഴ് വാരത്തിലെ സെമിത്തേരിയിലെ സെയ്ന്റ് ആല്മോസിന്റെ ചിതയില്‍ നിന്നൂര്‍ന്നു വീഴുന്ന വെളിച്ചത്തിന്റെ ദീപ്തി നിങ്ങള്‍ക്ക് കാണുവാന്‍ കഴിയുമായിരുന്നു.

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ "പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം" വായിക്കുന്നു.

‘പോര്‍ക്കലി’ (നോവല്‍) - ഏ.പി. കളയ്ക്കാട്

ഏ.പി. കളയ്ക്കാടിന്റെ ‘പോര്‍ക്കലി’ (നോവല്‍) 1990 ല്‍ പ്രസിദ്ധീകരിച്ചു. പ്രക്ഷോഭങ്ങളും ഒളിജീവിതവും നിറഞ്ഞു നിന്ന മധ്യതിരുവിതാംകൂറിന്റെ ചിത്രം വരച്ചു കാട്ടുന്നു ഇതിലൂടെ നോവലിസ്റ്റ്. ഒരു കാലഘട്ടത്തിന്റെ ചരിത്രം വിവരിക്കുന്ന, കേരളത്തിന്റെ സ്വഭാവത്തെ ചിത്രീകരിക്കുന്ന നോവല്‍. ഒരു നാടിന്റെ ചരിത്രം തിരുത്തിക്കുറിച്ച ഒരു കര്‍ഷകകലാപത്തിന്റെ കഥ.... ഗ്രാമത്തിന്റെ രക്ഷകയായ പോര്‍ക്കലി ഭഗവതിയുടെ സ്വയം കുരുതിയില്‍ നിന്നു തുടങ്ങുന്ന നോവല്‍, നാടിന്റെ സമാധാനാന്തരീക്ഷം കലുഷിതമാവുന്നതിലൂടെ മുന്നേറുന്നു......... കുഞ്ഞനമ്മാവനും അച്ചുതന്‍ നായരും ............. ഭഗവതി സ്വന്തം തലവെട്ടി കുരുതി നടത്തി... ഇനി വേറെ കുരുതി വേണ്ട. എന്നിട്ടും ശൂരനാട്ടു പിന്നേയും കുരുതി നടന്നു. സാക്ഷാല്‍ മനുഷ്യക്കുരുതി.