ഏ.പി. കളയ്ക്കാടിന്റെ ‘പോര്‍ക്കലി’ (നോവല്‍) 1990 ല്‍ പ്രസിദ്ധീകരിച്ചു.
പ്രക്ഷോഭങ്ങളും ഒളിജീവിതവും നിറഞ്ഞു നിന്ന മധ്യതിരുവിതാംകൂറിന്റെ ചിത്രം
വരച്ചു കാട്ടുന്നു ഇതിലൂടെ നോവലിസ്റ്റ്. ഒരു കാലഘട്ടത്തിന്റെ ചരിത്രം
വിവരിക്കുന്ന, കേരളത്തിന്റെ സ്വഭാവത്തെ ചിത്രീകരിക്കുന്ന നോവല്‍. ഒരു
നാടിന്റെ ചരിത്രം തിരുത്തിക്കുറിച്ച ഒരു കര്‍ഷകകലാപത്തിന്റെ കഥ....
ഗ്രാമത്തിന്റെ രക്ഷകയായ പോര്‍ക്കലി ഭഗവതിയുടെ സ്വയം കുരുതിയില് നിന്നു
തുടങ്ങുന്ന നോവല്‍, നാടിന്റെ സമാധാനാന്തരീക്ഷം കലുഷിതമാവുന്നതിലൂടെ
മുന്നേറുന്നു.........
കുഞ്ഞനമ്മാവനും അച്ചുതന്
നായരും ............. ഭഗവതി സ്വന്തം തലവെട്ടി കുരുതി നടത്തി... ഇനി വേറെ
കുരുതി വേണ്ട. എന്നിട്ടും ശൂരനാട്ടു പിന്നേയും കുരുതി നടന്നു. സാക്ഷാല്‍
മനുഷ്യക്കുരുതി.
|