ഇത്രവേഗം താങ്കൾ ഇന്ത്യയെ നാല്പതു വർഷം
പിന്നിലേക്ക് നയിക്കുമെന്ന് അറിഞ്ഞിരുന്നില്ല സാർ. ഇതിനാണോ സാർ പുരോഗമനം പുരോഗമനമെന്ന് പറയുന്നത്.
താങ്കളെ പോലെ എക്കണോമിക്സ് പഠിക്കാത്തതു കൊണ്ട് മനസ്സിലാവുന്നുമില്ല. പ്രകടനപത്രിയിലെങ്കിലും കൊടുക്കേണ്ടതായിരുന്നു സർ. സാരമില്ല, വന്നത് വന്നു. അടുത്ത
പ്രകടനപത്രികയിൽ മറക്കരുതേ.. ഇന്നു പത്തു തൈ വെക്കണേന്ന് അമ്മെ വിളിച്ചു
പറഞ്ഞു. നേരത്തെ വെച്ചിരുന്നെങ്കിൽ ഈ കാലത്ത് വിറകിനു വെട്ടാമായിരുന്നു. പക്ഷേ അന്നറിഞ്ഞില്ലല്ലോ സാർ താങ്കൾ അധികാരത്തിൽ
വരുമെന്ന്. അല്ലെങ്കിലും അപകടങ്ങൾ പറഞ്ഞിട്ടല്ലല്ലോ വരുന്നത്,
അല്ലെ സാർ ??