2009 സെപ്റ്റംബർ 28, തിങ്കളാഴ്‌ച

പുലരി

കവിത
പുലരി - ആര്‍. രാജന്‍ വെട്ടിയാര്‍

അടിച്ചമര്‍ത്തലിന്റെ ഇന്നുകളില്‍ നിന്നും
സ്വാതന്ത്ര്യതത്തിന്റെ നല്ല നാളെയിലേക്ക്
തിന്മയുടെ അച്ചുതണ്ടില്‍ നിന്നും
സമത്വത്തിന്റെ ....... സ്വാതന്ത്ര്യത്തിന്റെ ........
സഹോദര്യത്തിന്റെ .....
പുതിയ ചുവപ്പിലേക്ക്
ആ പുതിയ ചക്രവാളത്തിലേക്ക്

ദാരിദ്ര്യത്തിന്റെ കറുത്ത ദിനങ്ങളില്‍ നിന്നും
സമൃദ്ധിയുടെ അരുണആഭയിലേക്ക്
ഒരു പുതിയ യുഗ പിറവിയിലേക്ക്
സംഘം ചേരലിലേക്ക് ...



പ്രതിഭയുടെ “മുഖം” ചുവര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്.