“ആരോഗ്യമുള്ള ജനത
രാജ്യത്തിന്നഭിമാനം”
ഇതെന്‍ രാജ്യത്തിന്‍ പുതു
പുത്തന്‍ മുദ്രാവാക്യം
മാറുന്ന മാറ്റുന്ന മുദ്രാവാക്യങ്ങള്‍ക്കിപ്പുറം
എങ്കിലോ മാറാത്ത മാറ്റാത്ത ജനതയും
അരവയറും അര്‍ദ്ധ പട്ടിണിയും
പിന്നെ മാറാരോഗങ്ങളും
കൂട്ടിനായുള്ളവര്‍
വിധിയെ ശപിച്ചും പരിതപിച്ചും
പിന്നെ ശാപജന്മത്തെയോര്‍ത്തു ഖേദിച്ചും
സ്വയം ശിക്ഷ വാങ്ങുവോര്‍
ഒന്നിനോടും പ്രതികരിക്കാത്തവര്‍
പ്രതികരണം തന്നെ മറന്നു ജീവിപ്പവര്‍
തന്നവകാശങ്ങളെന്തെന്നറിയാത്തോര്‍
എച്ചിലിലന്നം തേടുമാ ഗതികേടിനെ
പരിഹസിക്കാതീ വ്യവസ്ഥിതി
താങ്ങി നിര്‍ത്തീടുവോര്‍
അതിന്നു “ജയഹോ” പാടീടുന്നവര്‍
അതിലാഹ്ലാദം കാണുമാ ഭരണവര്‍ഗ്ഗവും
പിന്നതിനു സ്തുതിപാഠകരാം മുതലാളിത്തവും
“ആരോഗ്യമുള്ള ജനത
രാജ്യത്തിന്നഭിമാനം”
അതേ!അതെന്‍ രാജ്യത്തിന്‍ പുതു
പുത്തന്‍ മുദ്രാവാക്യം
അതിനെന്‍ തിരുത്ത്
“ആ രോഗമുള്ള ജനത
എന്‍ രാജ്യത്തിന്നഭിമാനം”