ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം.
ഇംഗ്ലീഷ് അധ്യാപകന്‍ അവധിയായതിനാല്‍ അന്ന് ഞങ്ങളുടെ മലയാളം സാര്‍ ആണ്
ഇംഗ്ലിഷ് പഠിപ്പിക്കാനായി വന്നത്. വന്നപാടെ അദ്ദേഹം ചോക്കുമായി
ബോര്‍ഡിനടുത്തേക്ക് നീങ്ങി. “നിങ്ങളുടെ നിലവാരം എങ്ങനെയുണ്ട്?" എന്നു
നോക്കട്ടെ” എന്നു പറഞ്ഞ് ബോര്‍ഡില്‍ GIRL എന്നെഴുതുകയും ഓരോരുത്തരോടായി
വായിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ക്ലാസ്സിലെ മിടുക്കനായ കുട്ടി ഗിറല്‍
എന്ന് വായിച്ചു. പിന്നീട് ഓരോരുത്തരോടായി
വായിക്കാനാവശ്യപ്പെടുകയും മിടുക്കന്മാരും മിടുക്കികളുമടക്കം എല്ലാവരും
ഗിറല്‍ എന്ന് വായിക്കുകയും ചെതു. എന്തോ പന്തികേട് ഉണ്ടല്ലോ എന്ന് തോന്നിയ
സാര്‍ അതു തുടച്ചിട്ട് girl എന്നെഴുതുകയും എല്ലാവരും ശരിയായി തന്നെ
വായിക്കുകയും ചെയ്തു. ഒരു ചെറുചിരിയോടെ എങ്ങനെയെഴുതിയാലും വായിക്കാന്‍
കഴിയണമെന്ന് പറഞ്ഞ് ചമ്മലൊളിപ്പിച്ചു അദ്ദേഹം. ഇന്നദ്ദേഹം
ജീവിച്ചിരിപ്പില്ല. നാലഞ്ചു വര്‍ഷം മുമ്പ് മരിച്ചു പോയി. ഇന്നും അദ്ദേഹത്തെ
ഓര്‍ക്കുമ്പോള്‍ ആ സംഭവം മനസ്സിലേക്ക് ഓടിയെത്തും.